യുദ്ധഭൂമിയായ യുക്രെയ്‌നില്‍
നിന്നു വിദ്യാര്‍ഥികള്‍ അടക്കമുളള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.
യുദ്ധക്കെടുതിയും നിയന്ത്രണങ്ങളും രൂക്ഷമാകുന്നതിനു മുമ്പ് അടിയന്തരമായി ഇവരെ നാട്ടിലെത്തിക്കണം. യുക്രെയ്‌നിലെ ഇന്ത്യാക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. 2300 ഓളം മലയാളി വിദ്യാര്‍ഥികള്‍ തന്നെ യുക്രെയ്നിലുണ്ട്. യുക്രെയ്നില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിക്കണം. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അധികവും. തുടര്‍പഠനവും ഭാവിയും സംബന്ധിച്ചുളള ആശങ്ക പരിഹരിക്കുന്നതിനുളള നടപടിയും എടുക്കേണ്ടതുണ്ട്. യുക്രെയ്നിലെ സ്ഥിതി രൂക്ഷമാകുന്ന അന്തരീഷത്തില്‍ വ്യക്തമായ ആക്ഷന്‍ പ്ലാനു രൂപം നല്‍കുകയും നടപ്പാക്കുകയും വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
യുക്രെയ്‌നിലുള്ള മലയാളികളെ നാട്ടിലെത്തിക്കണം : ജോസ് കെ മാണി
Advertisements