തലയാഴം: ഉല്ലല കരി കലാ-സാംസ്കാരിക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 15 മുതല്‍ 17 വരെ ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 ചലച്ചിത്രങ്ങള്‍ മൂന്ന് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. പ്രേക്ഷകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ പി.എക്സ്. ബാബു അറിയിച്ചു.ഇന്ന് രാവിലെ 10.30ന് തിരക്കഥാകൃത്ത് പി.എഫ്.മാത്യു ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന ചലച്ചിത്രം, ചരിത്രം, സ്മൃതി എന്ന പരിപാടി സംവിധായകന് തരുണ്‍മൂര്‍ത്തി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് കെ.എസ്. ബൈജു അധ്യക്ഷത വഹിക്കും. ചലച്ചിത്രം, കാഴ്ച, അനുഭവം എന്ന പരിപാടി 17ന് വൈകുന്നേരം 5.30ന് നടക്കുംം. സംവിധായകന് ആനന്ദ് ഏകര്‍ഷി നേതൃത്വം നല്‍കും. പ്രഫ. പാര്വതിച്രന്ദന്, പി.എസ് പുഷ്പമണി, എന്‍.എന്‍. പവനന് എന്നിവര്‍ പ്രസംഗിക്കും.ബൈസിക്കിള്‍ ഓഫ് തീവ്സ്, പാഥേര്‍ പാഞ്ചാലി, സൗദി വെള്ളക്ക, ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍,ആട്ടം, കാതല്‍ തുടങ്ങി വിവിധ ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക.