തൃക്കാക്കരയിൽ എൽ.ഡി.എഫും യു.ഡി.എഫും പത്രിക സമർപ്പിച്ചു : ഉമയും ജോ ജോസഫും പ്രചാരണ രംഗത്ത് സജീവം

കൊച്ചി : തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫും യു.ഡി എഫ് സ്ഥാനാർത്ഥി  ഉമ തോമസും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജോ ജോസഫ് മൂന്ന് സെറ്റ് പത്രികയാണ്  സമർപ്പിച്ചത്. വരണാധികാരി വിധു എ മേനോൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ജോസ് കെ മാണി, എം സ്വരാജ്, സി എന്‍ മോഹനന്‍ എന്നിവർക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.

Advertisements

സെഞ്ച്വറിയടിച്ച് കപ്പ് ക്യാപ്റ്റൻ പിണറായി വിജയനെ ഏൽപ്പിക്കുമെന്നും പത്രികാ സമർപ്പണത്തിന് ശേഷം ജോ ജോസഫ് പറഞ്ഞു.  തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ആം ആദ്മി – ട്വൻ്റി ട്വന്‍റി  രാഷ്ട്രീയം പിന്നീട് ചർച്ച ചെയ്യാമെന്നും ജോ ജോസഫ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ്  നാല് സെറ്റ് പത്രികയാണ് വരണാധികാരി വിധു എ മേനോൻ മുൻപാകെ സമർപ്പിച്ചത്. പ്രവർത്തകർക്കൊപ്പം തുറന്ന ജീപ്പിൽ പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ഹൈബി ഈഡൻ എം പി, ടി.ജെ വിനോദ് എം എല്‍ എ, ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എന്നിവർക്കൊപ്പമെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. വിജയമുറപ്പെന്ന് തൃക്കാക്കരയിലെ  ഉമാ തോമസ് പറഞ്ഞു.

എല്ലാവരുടെയും പിന്തുണയുണ്ട്. എല്ലാവരുടെയും വോട്ട് വേണം. ആം ആദ്മി, ട്വന്റി ട്വന്റി മത്സരിക്കാത്തത് അവരുടെ തീരുമാനമെന്നും ഉമാ തോമസ്.ചരിത്ര വിജയം നേടും ഹൈബി ഈഡൻ എം പി യും പറഞ്ഞു. തൃക്കാക്കരയിൽ യുഡിഎഫ് ചരിത്ര വിജയം നേടും. മതേതരകക്ഷികളുടെ വോട്ട് ഏകീകരിക്കാൻ സാധിക്കും. വർഗീയ ഭീകര വാദികളുടെ വോട്ട് വേണ്ട. ആരാഷ്ട്രീയ സംഘടനകൾക്ക് വോട്ട് നൽകരുതെന്നാണ് യു ഡി എഫ് അഭ്യർത്ഥനയെന്നും ഹൈബി ഈഡന്‍.

Hot Topics

Related Articles