തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ
ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.
ഉച്ചയോടെ ചാർട്ടേഡ് വിമാനത്തിലാണ് ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക. നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. വിമാനം എഐസിസി ഏർപ്പാടാക്കിയതായി കെ സി വേണുഗോപാൽ അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളാണ് നടന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല. ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ മകനെന്ന നിലയ്ക്ക് തന്നേക്കാൾ കൂടുതൽ ഉത്തരവാദിത്തം ആർക്കാണെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.