“ഉമ്മൻചാണ്ടി ഇല്ലാത്ത പുതുപ്പള്ളിയിലെ ഞായറാഴ്ച…” ലോഹ്യ കർമ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് എഴുതുന്നു

കോട്ടയം: മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും, എംഎൽഎയും, 60 വർഷക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നടമാടിയ ജനങ്ങളുടെ പ്രതീക്ഷയും ജനങ്ങളുടെ ആശ്രയ കേന്ദ്രവുമായിരുന്ന ഉമ്മൻചാണ്ടി വിടവാങ്ങിയപ്പോൾ കോട്ടയംകാർക്ക് ഒരു ഫോൺകോളിൽ തീരുന്ന പ്രശ്നങ്ങൾക്ക് ഇനി ആരുമില്ലാത്ത അവസ്ഥയായി.

Advertisements

താൻ എവിടെയായിരുന്നാലും എത്ര തിരക്കായിരുന്നാലും ഞായറാഴ്ച പുതുപ്പള്ളി കരോട്ട് വള്ളക്കാലവീട്ടിൽ ഒരു ജനങ്ങളുടെ ഘോഷയാത്രയുടെ ആരവങ്ങളാണ് വീട്ടു പ്രശ്നക്കാർ, ജോലി പ്രശ്നക്കാർ, ജീവിതത്തിന്റെ നാനാതുറയിൽ ഉള്ള ആൾക്കാർ ഉമ്മൻചാണ്ടിയുടെ വീടിന്റെ മുറ്റത്ത് ജനങ്ങളുടെ ഒരു കൂട്ടം തന്നെയാണ് വരുന്നവർക്ക് ആർക്കും ഒരു വേർതിരിവും രാഷ്ട്രീയപക്ഷവും ഇല്ലാതെ പ്രശ്നങ്ങൾ കേൾക്കുകയും അത് പരിഹരിക്കുവാൻ വേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനും ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയക്കാരൻ വളരെ കർക്കശ്യമായ തീരുമാനങ്ങൾ അവിടെ ഉണ്ടാവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

60 വർഷക്കാലം കോട്ടയത്തും കേരളത്തിലും നിറഞ്ഞ തന്റെ സാന്നിധ്യം ജനങ്ങളുടെ ക്ഷേമത്തിനും കൂടെ നിൽക്കുന്നവർക്ക് വേണ്ട സഹായഹസ്തങ്ങളുമായി അദ്ദേഹം അദ്ധ്യപൂർവ്വ ജീവിതശൈലിയും ആയി മുന്നോട്ടുപോയി. കോട്ടയത്ത് ഏത് സ്ഥലത്തും ഏതു പരിപാടിയായാലും ചെറുതും വലുതും നോക്കാതെ ഉദ്ഘാടകനായും മുഖ്യാതിഥിയായും ഉണ്ടാകും. ഉമ്മൻചാണ്ടിക്ക് ഒരു വീട്ടുകാർ ന്നവരുടെ സ്ഥാനമാണ് എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത്.

കേരള രാഷ്ട്രീയത്തിൽ എന്നും ഒരു രാഷ്ട്രീയ ചാണക്യനായി ഉമ്മൻചാണ്ടി അറിയപ്പെട്ടിരുന്നു. വ്യക്തമായ നിലപാടുകളും ഏത് കാര്യത്തിലും സമുന്നയത്തിന്റെയും, ജനസമ്പർക്ക പരിപാടികളിലൂടെയും എന്നുവേണ്ട കേരളത്തിന്റെ വികസനത്തിന് കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്ക് വ്യവസായ വളർച്ചയ്ക്ക് സമസ്ത മേഖലയിലും ഒരു ഭരണാധികാരി എന്ന നിലയിൽ ഉമ്മൻചാണ്ടി മറ്റുള്ളവരെക്കാൾ മുൻപിലാണ്.

വിമർശനങ്ങളെ പോലും പുഞ്ചിരി കൊണ്ട് നേരിടുന്ന ഉമ്മൻചാണ്ടിയുടെ വൈവിധ്യമാർന്ന സ്വഭാവം എടുത്തു പറയേണ്ടതാണ്. ഞാൻ സംസ്ഥാന പ്രസിഡണ്ട് ആയ ഗാന്ധി ദർശന വേദിയുടെയും, ലോഹ്യ കർമ്മസമിതിയുടെയും പരിപാടികളിലും, പുതുപ്പള്ളിയിലെ പി.എൻ പീതാംബരൻ അവർകളുടെ ശ്രീനാരായണ സാംസ്കാരി സമിതിയുടെ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഉമ്മൻചാണ്ടി സാർ മായുള്ള അടുപ്പം തുടങ്ങിയത്.

50 വർഷക്കാലം ശ്രീനാരായണ സാംസ്കാരി സമിതി കോട്ടയത്ത് നടത്തുന്ന എം വിശ്വംഭര സ്മാരക ഹാളിലെ പരിപാടികളിലേക്ക് എന്റെ ഓർമ്മകൾ ഓടിയെത്തുകയാണ്. ഏതു പരിപാടികൾ നടത്താൻ ആലോചിച്ചാലും ഉദ്ഘാടനം ഉമ്മൻചാണ്ടി സാറാണ് . അത്രയ്ക്ക് അടുപ്പമാണ് പി എൻ പിതാംബരനും ഉമ്മൻചാണ്ടിയുമായുള്ള ബന്ധം . അതിൽ ഒരു സഹ സംഘാടകനായി ഞാനും സഹകരിച്ചിട്ടുണ്ട്.

ശ്രീനാരായണ സാംസ്കാരിക സമിതി ജനറൽ സെക്രട്ടറിയായ പി എൻ പീതാംബരൻ അവറുകളുടെ മരണാനന്തര ചടങ്ങുകളിൽ ഒരു സഹോദരൻ നഷ്ടപ്പെട്ട ആളെപ്പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി സാർ ചടങ്ങിൽ ഒരു കസേര പോലും ഇട്ട് ഇരിക്കാതെ അദ്ദേഹത്തിന്റെ മൃതശരീരത്തിന് സമീപം നിന്നത് ഞാൻ ഇന്ന് ഓർക്കുകയാണ്. മണിക്കൂറുകളോളം ഉമ്മൻചാണ്ടി സാറും പീതാംബരൻ സാറും
ഒരു സഹോദര തുല്യ സ്നേഹത്തിന്റെ പ്രതീകങ്ങൾ ആയിരുന്നു.

എന്റെ വിവാഹത്തിന് ഏറ്റുമാനൂർ അമ്പലത്തിൽ വന്നത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്നാണ്. ഒരു ജനതാദൾ പാർട്ടിക്കാരനായ എനിക്ക് അദ്ദേഹം തന്ന സ്നേഹവും കരുതലും എന്നും എന്നും ഓർമ്മയിൽ നിലനിൽക്കും. ഇങ്ങനെയൊരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചതും ആ ഘടകമാണ്. ജ്വലിച്ചുനിന്ന് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലായിൽ വീട്ടിൽ തന്റെ ചേതനമറ്റ ശരീരം ഇരുപതാം തീയതി വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയുടെ അടക്കപ്പെടുകയാണ്. ഈ പള്ളിയിലെ കുർബാന കൂടുന്നത് എല്ലാ ഞായറാഴ്ചകളിലും പതിവായിരുന്നു. ഉമ്മൻചാണ്ടി ഇല്ലാത്ത ഞായറാഴ്ചകളുമായി പുതുപ്പള്ളി കരോട്ട് വള്ളക്കാലായി വീടും പുതുപ്പള്ളി പള്ളിയും .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.