കോട്ടയം: കേരള യൂത്ത് ഫ്രണ്ട് എം ജന്മദിന സമ്മേളനം നാളെ ജൂൺ 21 ശനിയാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ കോട്ടയം ദർശന ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ.മാണി എം.പി ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റിയും ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ യോഗത്തിൽ അധ്യക്ഷത ഗവണ്മെന്റ് വഹിക്കും.കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ ,ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് ,എം എൽ എ മാരായ അഡ്വ ജോബ് മൈക്കിൾ , അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ , ഡോ സ്റ്റീഫൻ ജോർജ് ,അഡ്വ അലക്സ് കോഴിമല ,പ്രൊഫ ലോപ്പസ് മാത്യു ,വിജി എം തോമസ് ,സാജൻ തൊടുക ,ഷെയ്ക്ക് അബ്ദുള്ള എന്നിവർ പ്രസംഗിക്കും
Advertisements