പന്തളം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരന്തരമായി ശല്യമായിമാറിയതും, പന്തളത്തും പരിസരപ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞ് കാണപ്പെട്ടതുമായ അജ്ഞാതയായ സ്ത്രീയെ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഹാത്മ ജനസേവനകേന്ദ്രത്തിന്റെ യാചക പുനരധിവാസ വിഭാഗം ഏറ്റെടുത്തു.
തീര്‍ത്ഥാടകരോട് മോശമായി പെരുമാറുകയും, അസഭ്യം പുലമ്പുകയും, അക്രമാസക്തമാവുകയും ചെയ്തതോടെയാണ് തീര്‍ത്ഥാടകര്‍ വിവരം കളക്ടറെ അറിയിച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സാമൂഹ്യ നീതി വകുപ്പ് വിഷയത്തില്‍ ഇടപെടുകയും ഇവരെ ഇവിടെ നിന്ന് നീക്കി ചികിത്സയും പുനരധിവാസവും ഉറപ്പാക്കുവാന്‍ മഹാത്മ ജനസേവനകേന്ദ്രത്തെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പന്തളം പോലീസ് സബ്ഇന്‍സ്പെക്ടര്‍ ശ്രീജിത്. ബി. എസ് ന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്ത്തകരുമെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
തുടര്‍ന്ന് ഇവരെ ചികിത്സാര്‍ത്ഥം തിരുവനന്തപുരം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍ ചികിത്സകള്‍ക്കായ് പ്രവേശിപ്പിച്ചു
ശബരിമല തീര്‍ത്ഥാടകരെ ശല്യം ചെയ്ത അജ്ഞാത സ്ത്രീയെ യാചക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി
Advertisements