യൂറോളജി സർജറി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റർ മിംസ്

കോഴിക്കോട് : ആസ്റ്റർ മിംസിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു സൗജന്യ യൂറോളജി സർജറി ക്യാമ്പ് ഫെബ്രുവരി 1 നു ആരംഭിച്ചു. ക്യാമ്പിന് കോഴിക്കോട് ആസ്റ്റർ മിംസ് യൂറോളജി വിഭാഗം മേധാവി ഡോ. രവികുമാർ കെ നേതൃത്വം നൽകും. സീനിയർ കൺസൾട്ടന്റുമാരായ ഡോ. അഭയ് ആനന്ദ്, ഡോ. സൂർദാസ് ആർ, ഡോ അൽഫോൻസ് എന്നിവർ ക്യാമ്പിൽ പങ്കാളികളാകും. റോബോട്ടിക് റിനൽ ട്രാൻസ്പ്ലാൻ്റ് സര്‍ജറി ഉള്‍പ്പെടെയുള്ള അതിനൂതനമായ ചികിത്സാസംവിധാനങ്ങള്‍ ലഭ്യമാകുന്ന കേരളത്തിലെ ഏറ്റവും മികച്ച വൃക്കമാറ്റിവെക്കല്‍ സെന്ററുകളില്‍ ഒന്നാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട്.

Advertisements

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന ഈ ക്യാമ്പിൽ 100 പേർക്ക് കുറഞ്ഞ ചിലവിൽ യൂറോളജി ചികിത്സ നൽകുക എന്നതാണ് ലക്ഷ്യമാക്കുന്നത്. രജിസ്‌ട്രേഷൻ, ഡോക്ടറുടെ പരിശോധന എന്നിവ സൗജന്യമാണ്. ലാബ്, റേഡിയോളജി പരിശോധനകൾക്ക് 20% ഡിസ്കൗണ്ടും കൂടാതെ സർജറി ആവശ്യമായി വന്നാൽ ആസ്റ്റർ ട്രസ്റ്റിന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്കും ലഭ്യമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിഡ്നി സ്റ്റോണുകൾ, വൃക്കയിലെ മററു തടസ്സങ്ങൾ, പ്രോസ്റ്റേറ്റ് വീക്കവും അനുബന്ധ പ്രശ്നങ്ങളും, മൂത്രനാളിയിലെ തടസ്സം , പ്രോസ്റ്റേറ്റ്, കിഡ്നി, ബ്ളാഡർ, വൃഷണങ്ങൾ എന്നിവിടങ്ങളിലെ ക്യാൻസറുകൾ, വൃക്കയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടവർ, യുറോളജിയുമായി ബന്ധപ്പെട്ട എല്ലാ റീ കൺസ്ട്രക്റ്റീവ് സർജറികളും, മൂത്രാശയ വ്യൂഹവുമായി ബന്ധപ്പെട്ട ഏതു പ്രശ്നങ്ങൾക്കും സർജറികൾ നിർദ്ദേശിക്കപ്പെട്ടവർ എന്നിവർക്കാണ് ക്യാമ്പിൽ സേവനങ്ങൾ ലഭ്യമാവുക.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9562881177, 9633062762 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Hot Topics

Related Articles