ഉഴവൂർ : ഉഴവൂർ ഇടക്കോലി റോഡിലൂടെ അൽപ നേരം സഞ്ചരിയ്യാൽ സഞ്ചാരികൾ അന്തം വിട്ടു പോകും ഇവിടെ കൈപ്പറേട്ട് കെ യു എബ്രാഹാമിന്റെ വീട്ടുമുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്നു ഐ എസ് ആർ ഒ എന്നെഴുതിയ കൂറ്റൻ റോക്കറ്റിന്റെ മാത്രുക . ചന്ദ്രയാൻ 3 ചരിത്രനേട്ടത്തിൽ തിളങ്ങുന്ന സമയത്ത് ചന്ദ്രയാൻ 3 ന്റെ പൂർണ്ണമായ മാത്രുക നിർമ്മിച്ച് നാടിത് സമർപ്പിക്കുകയാണ് ഇദേഹം. ഒരു ലക്ഷത്തിൽ അധികം രൂപ മുതൽ മുടക്കി റോക്കറ്റും വിക്രം ലാൻഡറും .റിമോർട്ടിൽ പ്രവർത്തിക്കുന്ന റോവറും . ചന്ദ്രന്റെ ഉപരിതലവും ഉൾപെടെ നീർമ്മിച്ച് തദേശവാസികളെ അൽഭുതപെടുത്തുകയാണ് കെ യു എബ്രാഹം.
10 ദിവസം കൊണ്ട് ഇരുമ്പ് പൈപ്പ് . മെറ്റൽ ഷീറ്റ് . പി വി സി പൈപ്പ് . തടി അലുമിനിയം ബക്കറ്റ് . അരിപ്പ . റബർ ചിരട്ട എന്നിവയോഗിച്ചാണ് ഈ മനോഹര കാഴ്ച നീർമ്മിച്ചത്. ഇന്നലെ വൈകീട്ട് അമ്പിളിക്കലയിൽ രാജ്യം ചരിത്രമെഴുതിയപ്പോൾ ദിവസങ്ങൾനീണ്ട എബ്രാഹാമിന്റെ പരിശ്രമത്തിനും ചന്ദ്രശോഭ പോലെ തിളക്കമായി മുംബയിൽ റയിൽവേ മെക്കാനിക്കൽ ആയിരുന്നു കെ യു എ ബ്രാഹം തന്റെ ഈ സംഭരംഭത്തിന് എല്ലാ പിന്തുണയും നൽകി ഭാര്യ റിട്ട അദ്ധ്യാപിക കത്രീനയും കൂട്ടിനുണ്ട്.