പത്തനംതിട്ട : രൂക്ഷമായ വിലക്കയറ്റത്തിലും, ജീവിത പ്രയാസങ്ങളിലും സാധാരണ ജനങ്ങൾ വിഷമിക്കുമ്പോഴും
ക്ഷേമനിധി – സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കാതെ തുടരുന്ന സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് യൂ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സർക്കാരിൻറെ ധൂർത്തും, കെടുകാര്യസ്ഥതയും വർദ്ധിക്കുമ്പോഴും തുച്ഛമായ പെൻഷൻ പോലും കൃത്യമായ വിതരണം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനും, പിൻവാതിൽ നിയമനങ്ങൾക്കും, തൊഴിലാളി വിരുദ്ധ നടപടികളിലും പ്രതിഷേധിച്ചുകൊണ്ട് യൂ റ്റി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂ റ്റി യു സി ജില്ലാ പ്രസിഡൻറ് കെ പി മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സോമരാജൻ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ജോർജ് വർഗീസ്,
യൂ റ്റി യു സി ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ഹുസൈൻ, പി എം ചാക്കോ, പൊടിമോൻ, കെ മാത്യു, തങ്കമണി ഷാഹിദ ഷാനവാസ്, പരുമല കൃഷ്ണൻകുട്ടി, പി കെ പ്രകാശ് എന്നിവർ സംസാരിച്ചു.