പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം പൈശാചികവും ദാരുണവും; പ്രതി സൂരജ് ദയ അര്‍ഹിക്കുന്നില്ല; ശിക്ഷാവിധി മറ്റന്നാള്‍; വീഡിയോ റിപ്പോര്‍ട്ട് കാണാം

കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി പ്രഖ്യാപനത്തില്‍ കോടതി നടത്തിയത് നിര്‍ണ്ണായകമായ പരാമര്‍ശങ്ങള്‍. സൂരജ് ഭാര്യയെ കൊലപ്പെടുത്തിയത് ക്രൂരവും പൈശാചികവുമാണ് എന്നു കണ്ടെത്തിയ കോടതി യാതൊരു ദയയും ഇയാള്‍ അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി. കേസിലെ വിധി മറ്റന്നാള്‍ കോടതി പ്രഖ്യാപിക്കും. സൂരജിന് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് എന്നു പറയാനാവില്ലെന്നു നിലപാട് എടുത്ത പ്രതിഭാഗം ശിക്ഷ കുറച്ച് നല്‍കണമെന്നും വാദിച്ചു. പ്രതിയെ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയ കോടതി, ശിക്ഷവിധി മറ്റന്നാള്‍ പറയുന്നതിനായി മാറ്റി വച്ചു.

Advertisements

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി പ്രഖ്യാപനം. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതായി പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ഈ തെളിവുകള്‍ കോടതി അംഗീകരിക്കുന്നതാണ് വിചാരണയുടെ ഘട്ടത്തില്‍ കാണാനായത്. ഒരു ഘട്ടത്തില്‍ പോലും പ്രോസിക്യൂഷന്‍ നിരത്തിയ ശാസ്ത്രീയ തെളിവുകളെ ഘണ്ഡിക്കാന്‍ പ്രതിഭാഗത്തിന് ആയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭര്‍ത്താവ് നടത്തിയത് ക്രൂരവും പൈശാചികവുമായ നടപടിയാണ് എന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിക്കുന്ന നിലയാണ് കോടതി ആദ്യഘട്ടത്തില്‍ മുതല്‍ നടത്തിയത്. അടുത്ത ദിവസം കേസില്‍ വിധി പറയാനിരിക്കെ, സൂരജിന് വധശിക്ഷ തന്നെ വിധിക്കുമെന്ന ആത്മവിശ്വാസം പ്രോസിക്യൂഷനും, അന്വേഷണ സംഘവും പ്രകടിപ്പിച്ചു.

Hot Topics

Related Articles