ഇത്തരം പിരീഡ്‌സ് വ്യതിയാനങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ അത് യൂട്രൈന്‍ ക്യാന്‍സര്‍ ലക്ഷണമാകാം…

ക്യാന്‍സര്‍ ഇന്നത്തെക്കാലത്ത് മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന ഒന്നാണ്. ആധുനിക ചികിത്സാമാര്‍ഗങ്ങള്‍ ഏറെയുണ്ടെങ്കിലും തുടക്കത്തില്‍ കണ്ടുപിടിച്ച് പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കുമെങ്കിലും രോഗനിര്‍ണയം വൈകുന്നത് പലപ്പോഴും ഈ രോഗത്തെ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലെത്തിയ്ക്കാറുമുണ്ട്. സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ചില പ്രത്യേക തരം ക്യാന്‍സറുകളുമുണ്ട്. ഇത് പ്രധാനമായും ഹോര്‍മോണുകള്‍ കാരണം വരുന്നതുമാണ്. യൂട്രൈന്‍ അഥവാ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട ഒന്നാണ്. നേരത്തെ കണ്ടെത്തിയാല്‍ ഇത് പൂര്‍ണമായും ചികിത്സിച്ച് മാറ്റാം.. 

Advertisements

​എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍​

മെനോപോസ് സമയത്ത് കണ്ടുവരുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍. മെനോപോസ് സമയത്താണ് ഇത് സാധാരണയായി കണ്ടുവരുന്നതെങ്കിലും ചിലരില്‍ ചെറുപ്പത്തില്‍ തന്നെ ഇത് കണ്ടു വരുന്നു. അമിതവണ്ണവും ഒപ്പം ഹൈപ്പര്‍ടെന്‍ഷനും പ്രമേഹവുമുള്ളവര്‍ക്ക് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ രോഗസാധ്യത കൂടുതലാണ്. ചെറുപ്പത്തില്‍ പോളിസിസ്റ്റിക് ഓവറിയോ ക്രമരഹിതമായ ആര്‍ത്തവവുമെങ്കില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ തന്നെ നേരത്തെ ഈ രോഗം കണ്ടെത്തുകയെന്നതാണ് പരിഹാരം.

​മെനോപോസ് ശേഷം ​


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെനോപോസ് ശേഷം വജൈനല്‍ ബ്ലീഡിംഗ്, ഇത് ചെറിയ തുള്ളികളായാണെങ്കിലും കണ്ടുവരുന്നുവെങ്കില്‍ ഇത് ഗൈനക്കോളജിക്കല്‍ സഹായം തേടേണ്ട ഒന്നാണ്. നാല്‍പതുകള്‍ക്ക് ശേഷം കൂടുതല്‍ ബ്ലീഡിംഗ് ഉണ്ടാകുന്നതും ക്രമരഹിതമായി വരുന്ന ആര്‍ത്തവവും ശ്രദ്ധിയ്ക്കണ്ടതാണ്. രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ വരുന്ന ബ്ലീഡിംഗും ശ്രദ്ധിയ്‌ക്കേണ്ടതാണ്. ഇതുപോലെ സെക്‌സിനിടയില്‍ ഉള്ള ബ്ലീഡിംഗ് ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ്. എന്നാല്‍ ചിലരില്‍ ഇത്തരം ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ ഈ ക്യാന്‍സറുണ്ടാകാം. ഇതിനാല്‍ കൃത്യമായ ചെക്കപ്പ് ആവശ്യമാണ്.

​ഇത്തരം ലക്ഷണങ്ങള്‍​

ഇത്തരം ലക്ഷണങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. ഡോക്ടര്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം പല ടെസ്‌ററുകള്‍ക്കും ആവശ്യപ്പെടും. പെല്‍വിക് അള്‍ട്രാസൗണ്ട് സ്‌കാന്‍, എന്‍ഡോമെട്രിയല്‍ ബയോപ്‌സി, സെര്‍വികല്‍ ബയോപ്‌സി എന്നിവയെല്ലാം രോഗം നിര്‍ണയിക്കാനുള്ള വഴികളാണ്. രോഗം കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് തന്നെ ചികിത്സ തേടേണ്ടതുണ്ട്. കാരണം നേരത്തെ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കുന്ന രോഗമാണിത്.​അമിതവണ്ണം യൂട്രൈന്‍ ക്യാന്‍സര്‍ കാരണമാകുന്നത്…​

​ഇത്തരം ലക്ഷണങ്ങള്‍ ​

ഇത്തരം ലക്ഷണങ്ങള്‍ ചിലപ്പോള്‍ മറ്റു ചില കാരണങ്ങളാലും ഉണ്ടാകാം. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കാരണം എന്താണന്ന് ഉറപ്പിയ്‌ക്കേണ്ടതുണ്ട്. ഗൈനക്കോളജിസ്റ്റിനെ കണ്ട് ഇത് ക്യാന്‍സറല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയ ചികിത്സ തേടേണ്ടത് ഇത് പരിഹരിയ്ക്കാന്‍ ഏറെ പ്രധാനമാണ്. റെഗുലര്‍ ചെക്കപ്പും ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമെല്ലാം തന്നെ രോഗനിര്‍ണയത്തിന് ഉറപ്പു വരുത്തേണ്ട കാര്യങ്ങളാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.