ഉഴവൂർ പഞ്ചായത്തിന് 14 കോടിയുടെ ബജറ്റ് : ഏലിയാമ്മ കുരുവിള ബജറ്റ് അവതരിപ്പിച്ചു 

കോട്ടയം : ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള അവതരിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്ജോണിസ് പി സ്റ്റീഫന്‍റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച ബജറ്റ്  14.48 കോടി രൂപയുടെ വരവും 139,784,727/-രൂപ ചെലവും, 5,026,000/- നീക്കുബാക്കിയും പ്രതീക്ഷിക്കുന്നു.   കര്‍ഷകരുടെയും, ദുര്‍ബ്ബലവിഭാഗത്തില്‍പ്പെട്ട ജനസമൂഹത്തിന്‍റെയും , സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനം ലക്ഷ്യമാക്കി 2023-24 വാർഷിക പദ്ധതിയില്‍ വിവിധ പ്രോജക്ടുകള്‍ രൂപീകരിച്ചിട്ടുണ്ട്.  

Advertisements

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 പേര്‍ക്ക് വീട് നല്‍കുന്നതിനും 8 പേര്‍ക്ക് സ്ഥലം വാങ്ങി നല്‍കുന്നതിനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം പാര്‍പ്പിട മേഖലയില്‍ വിവിധ വിഭാഗങ്ങളിലായി 44 ലക്ഷം രൂപയുടെ പ്രോജക്ടുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം 33 ആളുകള്‍ക്ക് വീടുകള്‍ നല്‍കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡ് പ്രവര്‍ത്തികള്‍ക്കായി 220,27,000/- രൂപയുടെ പദ്ധതികളും മറ്റ് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കായി 20 ലക്ഷത്തോളം രൂപയും വകയിരുത്തിയിട്ടുണ്ട്. വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് മെയിന്‍ എക്സ്റ്റഷനായി, 12, 00,000 രൂപ പഞ്ചായത്തു വകയിരുത്തിയിട്ടുണ്ട്.

അംഗന്‍വാടികളുടെ പ്രവര്‍ത്തനം , വിവിധ അംഗന്‍വാടികളില്‍ പോഷകാഹാരം, മെയിന്‍റനന്‍സ് , സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം, വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ 38ലക്ഷം രൂപയുടെ  പദ്ധതിയാണ് കുട്ടികളുടെ ഉന്നമനത്തിനായി  പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നത്.

പഞ്ചായത്ത് നിവാസികളുടേയും എക്കാലത്തേയും ആഗ്രഹമായ ഉഴവൂര്‍ സിവില്‍ സ്റ്റേഷന് സ്ഥലം ലഭ്യമാക്കുന്നതിന് 20 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം വകയിരുത്തി വിനിയോഗിക്കുവാന്‍ സാധിച്ചിരുന്നു. ഈ വര്‍ഷം ബസ് സ്റ്റാന്‍റും പാര്‍ക്കിംഗ് ഗ്രൌണ്ടും പണികഴിപ്പിക്കുന്നതിന് സ്ഥലം വാങ്ങുവാന്‍ 20 ലക്ഷം രൂപ 2023-24 ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഉത്പാദന മേഖലയായ കൃഷി, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം എന്നീ മേഖലകളില്‍ ഉത്പാദന വര്‍ദ്ധനവും കാര്‍ഷിക വൃത്തികളില്‍ പൊതുജനങ്ങളുടെ താത്പര്യവും വര്‍ദ്ധിപ്പിക്കുന്നതിനും പര്യാപ്തമായ 23ലക്ഷം രൂപയുടെ പദ്ധതികള്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ഏറ്റെടുത്തിട്ടുണ്ട്. 

ഉഴവൂര്‍ കെ.ആര്‍ എന്‍ എം എസ് ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 2 ലക്ഷം രൂപയും പഞ്ചായത്തു വകയിരുത്തിയിട്ടുണ്ട്. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തിഗത വനിതാ സംരംഭകര്‍ക്ക്  സ്വയംതൊഴിലിന് ധനസഹായം എന്ന പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്.  

സമൂഹത്തിലെ സര്‍വ്വതലസ്പര്‍ശിയായ വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയും , ലഭ്യമായ വിഭവ സ്രോതസ്സുകളുടെ സുതാര്യവും , നീതിപൂര്‍വ്വകവുമായ വിഭജനത്തിലൂടെ പരമാവധി അര്‍ഹതപ്പെട്ടവരിലേക്ക്  ജനക്ഷേമകരമായ കരുതലും,കൈത്താങ്ങുമാകുന്ന ഒരു ബജറ്റാണ്  ഉഴവൂർ ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ തങ്കച്ചന്‍ കെ എം, ന്യൂജന്‍റ് ജോസഫ്

 സിറിയക് കല്ലട , സുരേഷ് വി ടി, അഞ്ജു പി ബെന്നി, ജസീന്ത പൈലി, മേരി സജി,ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്‍, റിനി വില്‍സണ്‍,ബിനു ജോസ് ,സെക്രട്ടറി സുനില്‍ എസ്, അക്കൗണ്ടന്റ് തുഷാര എന്നിവര്‍ ബജറ്റിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Hot Topics

Related Articles