കോട്ടയം : ഉഴവൂർ വിജയന്റെ ഭവനത്തിൽ വെച്ച് എൻ എൽ സി സംസ്ഥാന കമ്മിറ്റി ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സ്‌മൃതി മണ്ഡപത്തിൽ മന്ത്രി എ കെ ശശിന്ദ്രന്റെയും, എൻ സി പി പ്രസിഡണ്ട് തോമസ് കെ തോമസിന്റെയും എൻ എൽ സി പ്രസിഡണ്ട് കെ. ചന്ദ്രശേഖരന്റെയും നേതൃത്വത്തിൽ പുഷ്‌പ്പാർച്ചന നടത്തി. കെ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം,തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി യ് ക്കും +1,+2, പരീക്ഷകളിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് കേരളാ വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ N
അവാർഡ് വിതരണം ചെയ്തു. മോൻസ് ജോസഫ് എം എൽ എ മുഖ്യ പ്രഭാക്ഷണം നടത്തി. പഞ്ചായത്തു പ്രസിഡണ്ട് ബെൽജി, ജില്ല പഞ്ചായത്തു മെമ്പർ. പി എം മാത്യു, ആർ ജെ ഡി നേതാവ് സണ്ണി തോമസ്,കേരളാ കോൺഗ്രസ്സ് നേതാവ് ഡോ. സിന്ധു മോൾ, ജനതാദൾ നേതാവ് രമേശ് ബാബു, എൻ സി പി നേതാക്കളായ രാജൻ മാസ്റ്റർ, ലതിക സുഭാഷ്, മാത്യൂസ് ജോർജ്, കെ ആർ രാജൻ, സുഭാഷ് പഞ്ചാക്കോട്ടിൽ, റസാക്ക് മൗലവി, ടി വി ബേബി, കെ ആർ സുഭാഷ്, എസ് ഡി സുരേഷ് ബാബു, രഘു മാരാത്ത്, കണക്കാരി അരവിന്ധാക്ഷൻ, ബെന്നി മൈലാടൂർ, ബാബു കപ്പക്കാല,പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് ഉണ്ണിരാജ് പത്മാലയം എൻ എൽ സി നേതാക്കളായ എം എം അശോകൻ, പദ്മ ഗിരീഷ്, കോട്ടപ്പള്ളി റഷീദ്, സാലു കാഞ്ഞിരപ്പള്ളി, നാണപ്പൻ, രഘു വരൻ, കുഞ്ഞുമോൻ വെമ്പള്ളി, ,ഇബ്രാഹിം, അനിത കല്ല്യാണി, ശ്രീലക്ഷ്മി, എന്നിവർ പങ്കെടുത്തു.
ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

Advertisements