ഉഴവൂര്‍ ഗ്രാമപഞ്ചായത്തിൽ കിടപ്പുരോഗികളെ പരിചരിക്കാൻ ഇനി ആയുര്‍വ്വേദ, ഹോമിയോ മെഡിക്കല്‍ വിഭാഗവും, പദ്ധതി ആരംഭിച്ചു 

ആയുര്‍വ്വേദ, ഹോമിയോ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന “അരികെ”  എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വ്വേദ, ഹോമിയോ മെഡിക്കല്‍ പാലിയേറ്റീവ് കെയര്‍ ആരംഭിച്ചത്. പദ്ധതിയാരംഭത്തില്‍  മാസത്തില്‍ ഒരു തവണ  കിടപ്പുരോഗികളെ സന്ദര്‍ശിച്ച്   ആവശ്യമായ  മരുന്നുകളും പരിചരണവും  ആയുർവേദ ഹോമിയോ ഡോക്ടർമാർ രോഗികളുടെ ആവശ്യനുസരണം നല്‍കുന്നതിനാണ്  ശ്രമിക്കുന്നത്.    

Advertisements

പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനവും മറ്റു അടിസ്ഥാന സൌകര്യങ്ങളും  നിലവിലെ പഞ്ചായത്ത്   പാലിയേറ്റീവ്   യൂണിറ്റില്‍ നിന്നും       ലഭ്യമാക്കുമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍  അറിയിച്ചു.  ഉഴവൂര്‍ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സജേഷ്, ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ സ്മിത മോഹൻ, ഡോ അനുഷ ആർ നായർ എന്നിവർ ആണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍  നടപ്പിലാക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടപ്പു സാമ്പത്തിക വര്‍ഷം ആയുർവ്വേദാശുപത്രിയിലേക്ക് മരുന്നു വാങ്ങുന്നതിന് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ, ഹോമിയോ ആശുപത്രിയിലേക്ക്‌ മരുന്ന് വാങ്ങുന്നതിനു 3,20000 രൂപ എന്നിങ്ങനെ 8,20000 പദ്ധതി തുക ചെലഴിച്ചിട്ടുണ്ട് . പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 595000/-രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.  ആയുര്‍വ്വേദ ,ഹോമിയോ ചികിത്സകൾക്ക് മുന്‍തൂക്കം നല്‍കുന്ന വയോധികരായ പാലിയേറ്റീവ് രോഗികള്‍ക്ക്   വലിയ ആശ്വാസകരമാകും എന്ന ചിന്തയിലാണ്       ടി പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്   പ്രാധാന്യം നല്‍കുന്നതെന്ന്  പ്രസിഡന്‍റ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.