കരുനെച്ചി ഭാഗം റോഡ് നവീകരണം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് ൽ എം എൽ എ ഫണ്ട്‌ 7 ലക്ഷം രൂപ ഉപയോഗിച്ച് പുനർ നിർമ്മിച്ച റോഡ് ന്റെ ഉദ്ഘാടനം അഡ്വ മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കുടിവെള്ളം എത്തിക്കുവാൻ റോഡ് പൊട്ടിച്ചത് മൂലം ഗതാഗത യോഗ്യമല്ലാത്ത വിതം തകർന്നു കിടന്ന റോഡ് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ ബഹു എം എൽ എ കണ്ടു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഫണ്ട്‌ അനുവദിക്കുകയും പുനർനിർമ്മാണം പൂർത്തിയാക്കുകയും ചെയ്യുക ആയിരുന്നു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള, മെമ്പര്മാരായ സുരേഷ് വി ടി, ബിനു ജോസ്, തങ്കച്ചൻ കെ എം, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, ന്യൂജന്റ് ജോസഫ്, പ്രദേശവാസികളായ എം സി കുര്യാക്കോസ്, അനിൽ ചന്ദ്രസദനം, സാബു പടിഞ്ഞാറേൽ, വിജയകുമാർ വെള്ളാക്കൽ, ഫിലിപ്പ് കോഴിപ്പറമ്പത്തു,രാജൻ മണിമലപുത്തെൻപുരയിൽ എന്നിവർ പങ്കെടുത്തു. റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ എം സി കുര്യാക്കോസ് ഏവർക്കും കൃതജ്ഞത അറിയിച്ചു.

Advertisements

Hot Topics

Related Articles