കോട്ടയം: 2003-ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. ബെന്യാമിന്റെ ആടുജീവിതം ലോകോത്തര നിലവാരമുള്ള കലാസൃഷ്ടിയാണെന്ന് അവാർഡു സമ്മാനിച്ചു കൊണ്ട് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ എൻ.സി.പി. ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടുരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം എൻ.സി. പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൗരവമുള്ള രാഷ്ടീയ വിഷയങ്ങളെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച് സംഘർഷ സാഹചര്യങ്ങളെ പ്പോലും ലഘൂകരിച്ച വ്യതസ്ഥനായ രാഷ്ട്രീയ നേതാവായിരുന്നു ഉഴവൂർ വിജയ നെന്ന് പി.സി. ചാക്കോ പറഞ്ഞു.
വനം വകുപ്പു മന്ത്രി ഏ.കെ. ശശീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
എല്ലാവരോടും ഏറ്റവും സ്നേഹമായി പെരുമാറുന്ന ശത്രുക്കളില്ലാത്ത രാഷ്ടീയ പ്രവർത്തകനായിരുന്നു ഉഴവൂർ വിജയനെ ന്ന് മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ, ഡോ. സിറിയക് തോമസ്, സണ്ണി തോമസ്, ഫ്രാൻസിസ് തോമസ്, പി.കെ.രാജൻ മാസ്റ്റർ, ലതികാ സുഭാഷ്, പി.ജെ കുഞ്ഞുമോൻ, അഡ്വ.കെ.ആർ. രാജൻ, സുബാഷ് പുഞ്ചക്കോട്ടിൽ, എസ്.ഡി. സുരേഷ് ബാബു, ടി.വി ബേബി, മുരളി പുത്തൻ വേലി, ബി.ജയ കുമാർ , ഇടക്കുന്നിൽ മുരളി,കെ ചന്ദ്രശേഖരൻ,സാബു മുരിക്കവേലി, നിബു ഏബ്രഹാം, പി.കെ. ആനന്ദക്കുട്ടൻ,ബാബു കപ്പക്കാല, ബഷീർ തേനമ്മാക്കൽ, കുര്യൻ ഏബ്രഹാം, ഗ്ലാഡ്സൺ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.
എൻ.സി.പി നേതാക്കളായ ടോമി ചങ്ങങ്കരി, ഷിബു നാട്ടകം,ജെയ്സൺ ജേക്കബ്, അഭിലാഷ് ശ്രീനിവാസൻ , ലിനു ജോബ്,ജോബി കേളിയമ്പറമ്പിൽ , അമ്മിണിക്കുട്ടൻ, അഫ്സൽ മഠത്തിൽ, ജെയ്മോൻ ജേക്കബ്, റെജി കൂരോപ്പട , അഡ്വ.ജയപ്രകാശ്, രഘു ബലരാമപുരം, മിർഷാ ഖാൻ ,രഞ്ചൻ കോട്ടയം, തുടങ്ങിയവർ നേതൃത്വം നൽകി.