വൈക്കത്ത് ഫിഷ് ഫാം ഉടമയെ ഫാമിൽ നിന്ന് കാണാതായതായി പരാതി : കാണാതായത് അക്വാടൂറിസം ഫാം ഉടമയെ

വൈക്കം: ഫിഷ് ഫാം ഉടമയെ ഫാമിൽ നിന്നു കാണാതായതായി പരാതി. അനിലയും വിപിൻ നായരും. തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിയുള്ള ഫിഷ് വേൾഡ് അക്വാടൂറിസംഫാമിൻ്റെ ഉടമ വിപിൻ നായരെയാണ് കാണാതായത്. മകളെ പഠന സ്ഥലത്തേക്ക് കൊണ്ടുപോകാൻരാവിലെ എത്തേണ്ട വിപിനെ രാവിലെ കാണാതായതിനെതുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ വിപിനെ കണ്ടില്ല. വിപിൻ കിടന്നിരുന്ന കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഫോണും ടോർച്ചും സമീപത്തു കിടന്നിരുന്നു. ഫാമിൽ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുന്നുണ്ട്. കരിയാറിൻ്റെ കൈവഴിയോടു ചേർന്നുള്ള ഫാമിലേക്ക് രാത്രി വള്ളത്തിലെത്തിയവരാകാം വിപിനെ കടത്തിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. പ്രളയവും കോവിഡും മൂലം നന്നായി നടന്നിരുന്ന ഫാം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു. പണം കിട്ടാനുള്ള ആരെങ്കിലുമാകാം വിപിൻ്റെ തിരോധാനത്തിനു പിന്നിലെന്ന സംശയവുമുണ്ട്. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Advertisements

Hot Topics

Related Articles