കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ഇതിൽ മൂന്നു പേരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊടിപാറ വീട്ടിൽ രഞ്ജീഷ് , തെക്കേത്തുകവല പള്ളത്തുവീട്ടിൽ ജിഷ്ണു അനിൽ (26) , തെക്കേത്തുകവല പള്ളത്തുവീട്ടിൽ വിഷ്ണുകുമാർ (29) എന്നിവരെയാണ് പൊൻകുന്നം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല കൊറ്റാടിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിനെയാണ് നാലംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചു. ഇദ്ദേഹത്തെ ചീത്ത വിളിച്ച ശേഷം സംഘം ക്രൂരമായി മർദിക്കുകയും, കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊൻ കുന്നം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകുമായിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ മൂന്നു പ്രതികൾ പൊലീസ് പിടിയിൽ; ചിറക്കടവ് തെക്കേത്തുകവല സ്വദേശികളായ മൂന്നു പേർ
