കോട്ടയം :താന്നിക്കപ്പടി പുതുശ്ശേരി സി എം എസ് എൽ പി സ്കൂളിന് സമീപമാണ് തീപിടുത്തമുണ്ടായത്.കോട്ടയത്തു നിന്നും അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.സ്വകാര്യ വ്യക്തിയുടെ രണ്ട് ഏക്കറിലധികം വരുന്ന കപ്പ കൃഷി നടത്തിയിരുന്ന ഭൂമിയിലാണ് തീപിടുത്തം ഉണ്ടായത്.കഴിഞ്ഞയിടെയാണ് പുരയിടത്തിലെ കപ്പ മുഴുവൻ പറിച്ചു മാറ്റിയത്.തീ പിടുത്തത്തിൽ മറ്റ് കാർഷിക വിളകളെല്ലാം കത്തി നശിച്ചു.
Advertisements