കോട്ടയം: വടവാതൂർ ഡമ്പിംങ് യാർഡിൽ കെട്ടിക്കിടക്കുന്ന മാലിന്യമെന്ന വർഷങ്ങൾ നീണ്ട ശാപത്തിൽ നിന്ന് നാട്ടുകാർക്ക് മോക്ഷമാകുന്നു. അറുപത് വർഷത്തിലേറെയായി ഡമ്പിംങ് യാർഡിൽ കൂടിക്കിടക്കുന്ന മാലിന്യം നീക്കുന്നതിനുള്ള നടപടിയാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി മാലിന്യം നീക്കം ചെയ്യുന്നതിനുള്ള യന്ത്ര സാമഗ്രികൾ വടവാതൂർ ഡമ്പിംങ് യാർഡിൽ എത്തിച്ചു. എട്ട് ദിവസം കൊണ്ട് ഡമ്പിംങ് യാർഡിൽ യന്ത്രങ്ങൾ സ്ഥാപിക്കാൻ സാധിക്കും. ഇതിന് ശേഷം മാലിന്യം നീക്കുന്ന ജോലികൾ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടവാതൂർ ഡമ്പിംങ് യാർഡ് അടച്ചു പൂട്ടിയ ശേഷം മാലിന്യം നീക്കം ചെയ്യുന്നതിനായി വടവാതൂർ ഡമ്പിംങ് യാർഡ് സമരസമിതി ചെയർമാൻ കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ എത്തിയ കമ്പനിയാണ് മാലിന്യം സൗജന്യമായി നീക്കം ചെയ്യാം എന്നറിയിച്ച് രംഗത്ത് എത്തിയത്. ഇതേ തുടർന്ന് കോട്ടയം നഗരസഭയുമായി ചർച്ച ചെയ്ത് കമ്പനി മാലിന്യം നീക്കാൻ നടപടികൾ ആരംഭിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് കമ്പനി അധികൃതർ വടവാതൂർ ഡമ്പിംങ് യാർഡിൽ എത്തി , മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. യന്ത്രങ്ങൾ ഡമ്പിംങ് യാർഡിൽ സ്ഥാപിക്കുന്നതിന് എട്ടു ദിവസം വേണ്ടി വരും. ഇത്തരത്തിൽ യന്ത്രണങ്ങൾ സ്ഥാപിച്ച ശേഷം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് തീരുമാനച്ചിരിക്കുന്നത്. ഇത്തരത്തിൽ നീക്കം ചെയ്യുന്ന മാലിന്യങ്ങൾ എവിടെ കൊണ്ടു പോകും തുടങ്ങിയ കാര്യങ്ങൾ അടക്കം വിശദമാക്കിയ ശേഷമാണ് കമ്പനിയ്ക്ക് ഹൈക്കോടതി അനുവാദം നൽകിയത്. ഇതിനിടെ മാലിന്യം നീക്കം ചെയ്യുമ്പോൾ അൽപം ദുർഗന്ധമുണ്ടാകുമെന്നും , മാലിന്യം നീക്കം ചെയ്യുന്നതോടെ ഇതിന് പരിഹാരം ഉണ്ടാകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.