വടവാതൂർ : വടവാതൂർ ഞാറക്കൽ സെന്റ്. മേരീസ് സൺഡേ സ്കൂളിൻറെ വാർഷികാഘോഷം വികാരി ഫാ.ജോയ്സൻ ചൂതംപറമ്പിൽ ഒ എസ് ജെ ഉദ്ഘാടനം ചെയ്തു.മൂന്ന് ദിവസമായി നടന്നു വന്ന വിജയപുരം വിശ്വാസ അനുഭവ വാരത്തിന്റെ (വി വി എ വി) സമാപനവും നടത്തി.സഹ വികാരി ഫാ.ദിലീപ് ഡൽബി ഒ എസ് ജെ അധ്യക്ഷനായിരുന്നു.ഇടവക സെക്രട്ടറി പി റ്റി വിജയൻ,പി റ്റി എ പ്രസിഡണ്ട് ജിമ്മോൻ കാർത്തികപ്പള്ളി,ഹെഡ്മാസ്റ്റർ മനോജ് വി പോൾ,സി.എൽസമ്മ,ജോമോൻ വർഗീസ്,ആൻസി പി.മാത്യു എന്നിവർ പ്രസംഗിച്ചു.ഈ വർഷത്തെ ഏറ്റവും നല്ല മതബോധന വിദ്യാർത്ഥിയായി എബൽ വി മനോജിനെ തെരഞ്ഞെടുത്തു.മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
Advertisements