വടവാതൂരിൽ ബിജെപി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി; ബോർഡ് സ്ഥാപിച്ചത് പുന്നത്തുറ ബാങ്കിൽ നിന്നും വ്യാജ രേഖ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ മെമ്പറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്

വടവാതൂർ: ബിജെപി നേതൃത്വത്തിൽ വടവാതൂർ ഇ.എസ്.ഐയുടെ സമീപത്തും പഞ്ചായത്ത് പടിക്കലും സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി. പുന്നത്തുറ ബാങ്കിൽ നിന്നും വ്യാജ രേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. പുന്നത്തുറ ബാങ്കിൽ നിന്നും വ്യാജ രേഖ ചമച്ച് വിജയപുരം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം എസ്.അജിത ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തംഗം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വത്തിൽ ധർണ നടത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. ഈ ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിക്കപ്പെട്ടതിനെതിരെ ബിജെപി മണർകാട് പൊലീസിൽ പരാതി നൽകി.

Advertisements

Hot Topics

Related Articles