വൈക്കത്ത് ബ്ലേഡ് മാഫിയ ഭീഷണി : വീട്ടമ്മ ജീവനൊടുക്കി; തട്ടിപ്പും ഭീഷണിയുമായി ഇറങ്ങിയത് മൈക്രോ ഫിനാൻസ് സ്ഥാപനം

വൈക്കം: മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഢനത്തെ തുടർന്ന് വിഷം കഴിച്ച ഗൃഹനാഥ മരിച്ചു. വൈക്കം തോട്ടകം തയ്യിൽ രാജുവിന്റ ഭാര്യ സുനില (58) യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ്  മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന്  സുനില എടുത്ത വായ്പ ഒരു തവണ മുടങ്ങിയിരുന്നു. 

Advertisements

പതിവായി വായ്പ തുക നൽകിയിരുന്ന സുനിതയുടെ ഒരു തവണത്തെ വായ്പ തുക മുടങ്ങിയതിന്റ പേരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വായ്പയെടുത്ത 20 അംഗ വനിതാ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളെ കൂട്ടി സുനിതയുടെ വീട്ടിലെത്തി വാക്കുതർക്കമുണ്ടാക്കി സംഘർഷത്തിന്റ വക്കോളമെത്തിച്ചതായി സുനിതയുടെ ബന്ധുക്കൾ ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപമാനഭാരത്താൽ സുനില പച്ചക്കറികൾക്കും ചെടികൾക്കും തളിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. രണ്ടാഴ്ചയായി   

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന സുനില വ്യാഴാഴ്ച പുലർച്ചെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.