വൈക്കം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്‌ജെഎം) വൈക്കം റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാറും ഫെബ്രുവരി 26 ബുധനാഴ്ച സംഘടിപ്പിക്കും.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുത്ത് സംസ്ഥാന തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിക്കുന്നത്. നാളെ രാവിലെ 8.45ന് വടകര ജുമാമസ്ജിദ് അങ്കണത്തില്‍ നടത്തുന്ന തബ്ജീല്‍ കോണ്‍ഫറന്‍സ് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. ഷാജി പുത്തന്‍പുരയില്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് മെമ്പര്‍ നിയാസ് കൊടിയനേഴം, വെള്ളൂര്‍ ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സലിം മിസ്ബാഹി, വടകര ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്‍.എ പരീത് കുഞ്ഞ്, ഇറുമ്പയം ജമാഅത്ത് പ്രസിഡന്റ് നിസാര്‍, വെള്ളൂര്‍ ജമാഅത്ത് ജോയിന്റ് സെക്രട്ടറി സലിം വടക്കേത്തറയില്‍, നക്കംതുരുത്ത് ജമാഅത്ത് പ്രസിഡന്റ് ഫസലുദ്ദീന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നുനടക്കുന്ന ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാര്‍
എസ്‌ജെഎം സതേണ്‍ കണ്‍വീനര്‍ വി.എച്ച്. അബ്ദുറഷീദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.എല്‍. റോബിമോന്‍ ബോധവല്‍കരണ ക്ലാസ് നയിക്കും. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അഹ്‌മദ് ത്വാഹാ യാസീന്‍ നുസ്‌രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇറുമ്പയം ചീഫ് ഇമാം ഷഫീര്‍ സഖാഫി, നക്കംതുരുത്ത് ചീഫ് ഇമാം മുഹമ്മദ് ഷഫീഖ് മഹ്‌ളരി, പി.ടി നാസര്‍ ഹാജി, സുബൈര്‍, അബ്ദുല്‍ മുഗ്‌നി സഅദി എന്നിവര്‍ പ്രസംഗിക്കും.
പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈക്കം റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് സലിം മിസ്ബാഹി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം അല്‍ഹാദി, പി.എ ഷാജി പുത്തന്‍പുരയില്‍, എന്‍.എ പരീത് കുഞ്ഞ്, ഷെരീഫ് കോട്ടപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.