വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ സി പി എം നേതൃത്വത്തിൽ വി എസ് അച്യുതാനന്ദൻ അനുസ്മരണം നടത്തി

ഫോട്ടോ:
സിപിഎം കല്ലറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി എസ് അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി കെ ഹരികുമാർ പ്രസംഗിക്കുന്നു

Advertisements

തലയോലപ്പറമ്പ്:
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു വിവിധ സ്ഥലങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടത്തി. സിപിഎം കല്ലറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സിപിഎം ഏരിയ കമ്മിറ്റിയംഗം കെ. ടി.സുഗുണൻ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാർ, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, ലോക്കൽ സെക്രട്ടറി പി.ജെ.സന്ദീപ്, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, എം.ജി.ഫിലേന്ദ്രൻ,ഡി. ബോബൻ,സജുമോൻ ജോസഫ്,കെ.ടി.തോമസ് എന്നിവർ പ്രസംഗിച്ചു.
സിപിഎം വടയാർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ടി.വി.ബിജു അധ്യക്ഷതവഹിച്ചു.

വി. കെ.രവി,അഡ്വ.എൻ. ചന്ദ്രബാബു,എം.പി. ജയപ്രകാശ്,അനി ചെള്ളാങ്കൽ,പി.ആർ. മുരുകദാസ്,സിബി ഉപ്പാണിയിൽ,അനൂപ് ബി. നായർ,എം.ബി.തിലകൻ എന്നിവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സിപിഎം ഏരിയ കമ്മിറ്റിയംഗം അബ്ദുൽസലിം, അധ്യക്ഷതവഹിച്ചു.

സി.കെ. ആശ എംഎൽഎ, സിപി എം ജില്ലാ കമ്മിറ്റിയംഗം കെ.ശെൽവരാജ്,
ലോക്കൽ സെക്രട്ടറി കെ.കെ.ബാബുക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് ഷിജിവിൻസന്റ്, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഡി.ദേവരാജൻ, തലയോലപ്പറമ്പ് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം ബുഖാരിഫൈസി,ലൂക്ക് മാത്യു,അഡ്വ.ആന്റണി കളമ്പുകാടൻ,സുഭാഷ് പുഞ്ചക്കോട്ടിൽ,അഡ്വ. ഫിറോസ് മാവുങ്കൽ, സിറിയക് പാലാക്കാരൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles