വൈക്കം.ശുദ്ധജലം ലഭിക്കാത്തതിനാൽ ഭക്ഷണംഉണ്ടാക്കുവാൻ കഴിയാത്തതിനാലും കുളിക്കുവാൻ പറ്റാത്തതിനാലും സ്കൂളിൽ പോകുവാൻ കഴിയാതെ ഒരു ഗ്രാമത്തിലെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നു. വൈക്കം മറവൻതുരുത്ത് പഞ്ചായത്തിലെ 15-)o വാർഡ് ആയ ചെമ്മനാകരിയിലെ രാഷ്ട്രീയ അതിപ്രസരമുള്ള മേഖലയിലാണ് ഈ ദുരവസ്ഥ.
മറവൻതുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ ചെമ്മനാകരി നിവാസികൾ പ്രാഥമിക കൃത്യത്തിനടക്കം ഉപയോഗിക്കുന്നത് പൈപ് വെളളമാണ് . വേമ്പനാട് കായലിനോട് ചേർന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിടക്കുന്നഈപ്രദേശത്തെ തോടുകളിൽ ലഭിക്കുന്നത് ഉപ്പുവെള്ളമായതിനാൽ പ്രാഥമിക കൃത്യ നിർവ്വഹണത്തിന് ഉപയോഗിക്കുവാൻ കഴിയുന്നില്ല.
ആഴ്ചയിൽ രണ്ടു ദിവസം പൊതു ടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധജലം ശേഖരിച്ച് വച്ചാണ് ഈ ഗ്രാമവാസികളുടെ ദൈനം ദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് . എന്നാൽ ശുദ്ധജലംവെള്ളം( പൈപ്പ് വെള്ളം) ലഭിച്ചിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. പൈ വെള്ളം വരുന്ന സമയത്ത് ടാങ്കുകളിലും കുപ്പികളിലും ശേഖരിച്ചു വച്ചിരിന്നവെള്ളമായിരുന്നു ഭക്ഷണം പാചകം ചെയ്യുവാൻ ഉപയോഗിച്ചിരുന്നത്.
ചില വീടുകളിൽ ശേഖരിച്ചുവച്ച വെള്ളം തീർന്നതിനാൽ ഭക്ഷണം ഉണ്ടാക്കുവാൻ കഴിയാതെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുകയാണ്. ആഴ്ചയിൽ രണ്ടു ദിവസം ലഭിച്ചിരുന്ന പൈപ്പ് വെള്ളം രണ്ടാഴ്ച പിന്നിട്ടിട്ടും ലഭിക്കാത്തത് ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി, നേഴ്സിംഗ് കോളജ്, റിസോർട്ട് എന്നിവയ്ക്ക് പൊതു പൈപ്പിൽ നിന്നും വെള്ളം നൽകുന്നതു കൊണ്ടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നാല് ഇഞ്ച് പൈപ്പാണ് പൊതുജനങ്ങൾക്കായി നൽകുന്ന ശുദ്ധജല വിതരണത്തിനായി ഉപയോഗി പൈപ്പ് എങ്കിൽ ആശുപത്രിക്കും റിസോർട്ടിനും ആറ് ഇഞ്ച് വലിപ്പമുള്ള പൈപ്പ് വഴിയാണ് ശുദ്ധജലം എത്തിക്കുന്നത്.14000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കർ ലോറികൾ ഒരു ദിവസം 5 തവണ അടിച്ചാണ് ഈ സ്ഥാപനങ്ങൾക്ക് വെള്ളം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ജല അതോറിറ്റി യുടെ വൈക്കം ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം ഗ്രാമവാസികൾക്ക് വെള്ളം നൽകാതെ സ്വകാര്യ ആശുപത്രിക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും ദിവസേന ശുദ്ധജലം എത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെള്ളം ലഭിക്കാതെ വരുമ്പോൾ അന്വേഷകരോട് ജല അതോററ്റി അധികൃതർ പറയുന്നത് പൈപ്പ് തകരാറിലായിരിക്കും എന്നാണ്. ഒരു മാസം മുമ്പ് വെള്ളം ലഭിക്കാതിരുന്നതിനെ തുടർന്ന് ഗ്രാമവാസികൾ വൈക്കം ജല അതോറിറ്റി ആഫീസിന് മുമ്പിൽ സമരം ചെയ്തു. സമരത്തെ തുടർന്ന് പിറ്റേ ദിവസം മുതൽ വെള്ളം ലഭിച്ചിരുന്നു.പൊതുജനങ്ങൾക്കായി അനുവദിച്ചിട്ടുള്ള ശുദ്ധജല വിതരണ പൈപ്പിൽ നിന്ന് സ്വകാര്യ ആശുപത്രിക്കും റിസോർട്ടിനും വെള്ളം നൽകുന്നതാണ് ഗ്രാമവാസികൾക്ക് ആഴ്ചകൾ പിന്നിട്ടിട്ടുംശുദ്ധ ജലം ലഭിക്കാത്ത തെന്നും ഈ നിലപാട് ബന്ധപ്പെട്ട അധികൃതർ തുടർന്നാൽ രാഷ്ട്രീയ ഭേതമെന്നെ ശക്തമായ സമരം ആവിഷ്കരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്