വൈക്കത്ത് ഉല്ലാസയാത്രയ്ക്കിടെ കായലിൽ മുങ്ങി തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം : മരിച്ചത് തിരുവനന്തപുരം സ്വദേശി

വൈക്കം: ഉല്ലാസയാത്രക്കിടയിൽ വയോധികൻ കായലിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് മഹാരാജ ഗാർഡനിലെ തോമസ് കോട്ടേജിൽ എബ്രഹാമാ(67, റിട്ട. ഡിവിഷണൽ മാനേജർ കെൽട്രോൺ)ണ് മരിച്ചത്.

Advertisements

ഇന്ന് ഉച്ചയ്ക്ക് 12ഓടെ മുറിഞ്ഞപുഴയുടെ പടിഞ്ഞാറ് ഭാഗത്ത് വേമ്പനാട്ടുകായലിനായിരുന്നു സംഭവം. ഹൗസ് ബോട്ടിലെത്തിയ 30 അംഗ സംഘം കായലിൽ മുട്ടോളം വെള്ളമുള്ള ഭാഗത്ത് ഇറങ്ങി നിന്ന് സല്ലപിച്ച ശേഷം ഉച്ചഭക്ഷണം കഴിക്കാനായി ഹൗസ് ബോട്ടിൽ കയറുന്നതിനിടയിൽ എബ്രഹാം നീന്താൻ ശ്രമിച്ചതിനെ തുടർന്ന് ആഴമുള്ള ഭാഗത്ത് മുങ്ങി താഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടെയുള്ളവർ ഉടൻ വെള്ളത്തിൽ നിന്ന് ഇദ്ദേഹത്തെ ഹൗസ് ബോട്ടിലേറ്റി ചെമ്മനാ കരിയിലെ സ്വകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കത്രി.
മക്കൾ: ജോയൽ, ജെയിൻ ആൻ എബ്രഹാം (കാനഡ). മൃതദേഹം ചെമ്മ നാകരി ഇൻഡോ അമേരിക്കൻ ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles