വൈക്കം : വൈക്കം വലിയ കവല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നുവന്ന സമ്പൂർണ്ണ നാരായണീയ പാരായണം സമാപിച്ചു. സമാപന സഭ വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഉദ്ഘാടനം ചെയ്തു. വൈക്കം സ്ഥാനിയ സഭ പ്രസിഡന്റ് കെ. അജിത് ബാബു അദ്ധ്യക്ഷത വഹിച്ചു .വൈശാഖ മാസത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിന്ന പാരായണത്തിൽ 36 ലധികം നാരായണിയ സമിതികൾ പങ്കെടുത്തു. പാരായണത്തിൽ പങ്കെടുത്ത സമിതികളെ ചടങ്ങിൽ ആദരിച്ചു,
Advertisements