വൈക്കം തലയോലപ്പറമ്പിൽ ബാറിൽ സംഘർഷം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ; പിടിയിലായത് ചെമ്പ് സ്വദേശി

തലയോലപറമ്പ് : ബാറിൽ വച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രകോപിതനായി യുവാവിനെ വീട്ടിൽ കയറി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി. ചെമ്പ് ബ്രഹ്‌മമംഗലം ചൂളപ്പറമ്പിൽ അഖിൽ സി.ബാബു (28)നെയാണ് തലയോലപ്പറമ്പ് എസ് ഐ മാരായ ടി. ആർ.ദീപു, പി.എസ്. സുധീരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ്, സി പി ഒ പ്രവീൺ പ്രകാശ്, ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകുന്നേരം അഞ്ചോടെ അരയൻകാവ് ഭാഗത്ത് നിന്നും പിടികൂടിയത്.

Advertisements

വെള്ളിയാഴ്ച്ച പുലർച്ചെ ഒന്നോടെ വെള്ളൂർ വരിക്കാംകുന്ന് അസീസി ബധിര വിദ്യാലയത്തിന് സമീപം കോട്ടപ്പുറം വീട്ടിൽ കെ.ആർ. രാഹുലി(26)നെ വീട്ടിൽ കയറി ഇയാൾ തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ രാഹുൽ ചികിത്സയിലാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Hot Topics

Related Articles