വൈക്കം: ടിവിപുരം പട്ടശേരി ജഗദാംബിക ഉദയംപൂജ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദിത്യപൂജ ഭക്തിനിർഭരമായി. ഷിബുശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഉദയംപൂജയിൽ ശ്രീലാൽശാന്തി സഹകാർമ്മികത്വം വഹിച്ചു.15വർഷമായി പട്ടശേരി ജഗദാംബിക ഉദയംപൂജ സമിതി ഉദയംപൂജ നടത്തിവരുന്നു. കുടുംബത്തിൻ്റെ ഐശ്വര്യത്തിനും നാടിൻ്റെ ശാന്തിക്കും ശ്രേയസിനു മാണ് ഊർജത്തിൻ്റെ ഉറവിടമായ സൂര്യഭഗവാനെ പൂജിച്ച് ആരാധിക്കുന്നത്. വൃതശുദ്ധരായി എത്തിയ ഭക്തർ പ്രാർഥാനാനിരതരായി ഉദയംപൂജയിൽ പങ്കെടുത്തു. ജഗദാംബിക ഉദയംപൂജ സമിതി പ്രസിഡൻ്റ് സാബു, സെക്രട്ടറി മധു തുരുത്തിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements