വൈക്കം കവരപ്പടിയിൽ മുട്ട കയറ്റി എത്തിയ പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ചു : റോഡിൽ നിറഞ്ഞ് മുട്ട : ഗതാഗത തടസം

വൈക്കം കവരപ്പടിനടയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മുട്ട കയറ്റി വന്ന പെട്ടി ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ വാഹനത്തിൽ വൈക്കം ഗവൺമെന്റ് ആശുപത്രി പ്രവേശിപ്പിച്ചു. ഗതാഗത തടസ്സം മാറ്റി. റോഡിൽ വീണു കിടന്നിരുന്ന മുട്ടകൾ പൊട്ടി റോഡിൽ വ്യാപിച്ചത് വെള്ളം പമ്പു ചെയ്ത് കഴുകി വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി.ഷാജി കുമാർ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Advertisements

Hot Topics

Related Articles