സി പി എം ഉദയനാപുരം ഈസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു : പൊതുസമ്മേളനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു

ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ആറ്റുതീര ബണ്ട് നിർമ്മിക്കണമെന്ന് ഉദയനാപുരം ഈസ്റ്റ്‌ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കൊടിയാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി നേതാവ് കെ. പദ്മനാഭൻ പതാക ഉയർത്തി. ജി. രവികുമാർ, വിഷ്ണു വിജയൻ, വി.എം. ശോഭിക എന്നിവരടങ്ങിയ പ്രസിഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഡി.ഷിനോജ് രക്തസാക്ഷി പ്രമേയവും വി.ജി.ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ.ദീപേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞപ്പൻ, ടി.ടി. സെബാസ്റ്റ്യൻ, എസ്. ദേവരാജൻ,കെ. രാധാകൃഷ്ണൻ നായർ, കെ.എസ്. ഗോപിനാഥൻ, പി.വി. പുഷ്കരൻ, ആനന്ദ് ബാബു, സംഘാടകസമിതി ഭാരവാഹികളായ ഇ. കെ.സോമൻ, പി.ജി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.ജി രവികുമാറിനെ സെക്രട്ടറിയായും 12അംഗ ലോക്കൽ കമ്മിറ്റി സമ്മേളനം തെരഞ്ഞെടുത്തു. തിങ്കളാഴ്ച പ്രകടനത്തിന് ശേഷം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജി. രവികുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. അരുണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.ഗണേശൻ, ടി. ടി.സെബാസ്റ്റ്യൻ, കെ. എസ്. ഗോപിനാഥൻ, കെ.ദീപേഷ്,ആനന്ദ് ബാബു, സംഘാടകസമിതി ഭാരവാഹികളായ പി.ജി. പ്രസാദ്, ഇ.കെ. സോമൻ, വി.ജി. ബൈജു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles