തലയോലപ്പറമ്പ് ; കുലശേഖരമംഗലം തണൽ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച തണൽ വോളി 2024 -ൽ എറണാകുളം മാടവന വോളി ജേതാക്കളായി. ഫൈനലിൽ കരിപ്പാടം ആർബി കെയർ വോളിയെ പരാജയപ്പെടുത്തിയാണ് മാടവന വോളി ജേതാക്കളായത്. ഒരാഴ്ചയായി നടന്നു വന്ന ടൂർണമെന്റിൽ ഒട്ടാകെ എട്ട് ടീമുകളാണ് പങ്കെടുത്തത്.വനിതകളുടെ പ്രദർശന മത്സരവും ടൂർണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ താരം ടോം ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങുകൾ സി കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ് സമ്മാനദാനം നിർവഹിച്ചു. സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെൽവരാജ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത്, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി, തണലിന്റെ മുൻ ഭാരവാഹിയും കടുത്തുരുത്തി പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായ ടി എസ് റെനീഷ്, കെ എസ് വേണുഗോപാൽ, കെ ബി രമ,പോൾ തോമസ്, ബിന്ദു പ്രദീപ്, ക്ലബ്ബ് ഭാരവാഹികളായ പി ദിനോജ്, അജേഷ് മോഹൻ, യു ഉമേഷ്, എ എസ് സുനിൽകുമാർ, ബോബിഷ്, ഇ പി സന്തോഷ് എന്നിവർ സംസാരിച്ചു