വൈക്കം സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിൻ്റെ പുനരാധിവാസ ഭവനിൽ സംഘടിപ്പിച്ച കാരുണ്യദിനാചരണം നടത്തി : ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു

വൈക്കം: കേരള കോൺഗ്രസ് എം ടി വി പുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി ചെയർമാനായിരുന്നകെ.എം മാണിയുടെ ജന്മദിനംകാരുണ്യ ദിനമായി ആചരിച്ചു. കാരുണ്യ ദിനാചരണത്തിൻ്റെ ഭാഗമായി വൈക്കം സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിൻ്റെ പുനരാധിവാസ ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവും മരുന്നുകൾക്കായുള്ള ധനസഹായവും നൽകി. കേരള കോൺഗ്രസ് എം ടി വി പുരം മണ്ഡലം പ്രസിഡൻ്റ് ടെൽസൺ തോമസ് വെട്ടിക്കാപ്പള്ളി അധ്യക്ഷത വഹിച്ച യോഗം ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ കരുണ, മണ്ഡലം സെക്രട്ടറി ബിനീഷ് ബാബു, ജോസ് വള്ളപുരയ്ക്കൽ,സിബി പുത്തനങ്ങാടി, പൊന്നപ്പൻ ഉമാകേരി, സേവിച്ചൻ കനകകുന്നേൽ, ടിജോപാലേത്ത് , ബെന്നി ഐരേഴത്ത്, ഷിബു, മഞ്ജു, കേരള വനിത കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ എലിസബത്ത് മാത്യു തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles