വൈക്കം മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവം ഭക്തിനിർഭരമായി

വൈക്കം : മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവം ഭക്തിനിർഭരമായി.

Advertisements

വർഷത്തിൽ ഒൻപതു മാസം നട തുറന്ന് പൂജ നടക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ണകി ദേവിയായും ശ്രീ പരമേശ്വരൻ്റെ പുത്രീഭാവത്തിലുമാണെന്നാണ് സങ്കൽപം. നൂറുകണക്കിനു വാദ്യഘോഷങ്ങൾ, മുത്തുക്കുടകൾ തുടങ്ങിയവ ചാരുതയേകി താലപ്പൊലികളിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തിയ ഗരുഡൻ തൂക്കം, തീയാട്ട് തുടങ്ങിയവ നാടിനെ ഉത്സവ തിമിർപ്പിലാക്കി. ക്ഷേത്രം ഊരാഴ്മ ഇണ്ടുംതുരുത്തിമനനീലകണ്ഠൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി വി. ഹരിഹരൻ നമ്പൂതിരി , എ.വി. വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles