വൈക്കം: എ.എസ്.പിയായി ഐപിഎസ് ഉദ്യോഗസ്ഥനായ നകുൽ രാജേന്ദ്ര ദേശ്മുഖ് ചുമതലയേറ്റു. വൈക്കം ഡിവൈഎസ്പിയായി എ.ജെ തോമസ് ചുമതല ഒഴിഞ്ഞതിനു പിന്നാലെയാണ് ഇദ്ദേഹം വൈക്കം ചുമതലയേറ്റത്. ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തന്റെ പരിശീലനത്തിന്റെ ഭാഗമായാണ് പാലായിൽ ഡിവൈഎസ്പിയുടെ ചുമതലയേറ്റത്. എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നകുൽ രാജേന്ദ്ര. നകുൽ രാജേന്ദ്രയെ ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ ബൊക്കെ നൽകിയാണ് സ്വീകരിച്ചത്.
വൈക്കത്തു നിന്നും പാലായിലേയ്ക്കു സ്ഥലം മാറി പോകുന്ന ഡിവൈഎസ്പി എ.ജെ തോമസിന് പൊലീസ് ഉദ്യോഗസ്ഥർ യാത്രയയ്പ്പ് നൽകി. വൈക്കത്തു നിന്നും സ്ഥലം മാറി പോകുന്ന എ.ജെ തോമസിന് വികാര നിർഭരമായ യാത്രയപ്പാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകിയത്. ജനകീയനും മികച്ച അന്വേഷണ ഉദ്യോഗസ്ഥനുമായ ഇദ്ദേഹത്തിന് ബൊക്കേ നൽകിയാണ് യാത്ര അയച്ചത്. ഇത്രനാളും തന്നോടൊപ്പം നിന്നു പ്രവർത്തിച്ച സഹകരിച്ച ഉദ്യോഗസ്ഥർക്കും, സഹ പ്രവർത്തകർക്കും നാട്ടുകാർക്കും ഇദ്ദേഹം നന്ദിയും പറഞ്ഞു.