കോട്ടയം : യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റിയംഗം വെച്ചൂർ ഇടയാഴം സ്വദേശി അതുലാണ് ക്രൂരമർദ്ദനത്തിരയായത്.ഒരു ദിവസം മുഴുവൻ ബിജെപി ഓഫീസിൽ തടങ്കൽ പാർപ്പിച്ചു ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവം ഇരയുടെ വീഡിയോ പുറത്ത് ഇറങ്ങും വരെ ബിജെപി രഹസ്യമാക്കി. ഗുരുതരമായ സംഭവങ്ങളാണ് ബിജെപി ഓഫീസിൽ ഉണ്ടായത്. നഗരസഭ അംഗം ഉൾപ്പെടെയുള്ള സഹപ്രവർത്തകരിൽ നിന്നാണ് മർദ്ദനം, ബിജെപി വെച്ചൂർ പ്രസിഡന്റ് ഗൗതം കൃഷ്ണ ഉൾപ്പെടെ നാല് പേർക്ക് എതിരെയാണ് പരാതി.
ബിജെപി വെച്ചൂർ മണ്ഡലം പ്രസിഡന്റ് ഗൗതം കൃഷ്ണയുടെ പരസ്ത്രീ വിഷയവുമായി ബന്ധപ്പെട്ടു,ടിയാന്റെ ഭാര്യയുടെ ആവശ്യപ്രകാരം സംസാരിക്കാൻ ചെന്ന യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയംഗം കൂടിയായിട്ടുള്ള അതുലിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി, മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.ഗൗതം കൃഷ്ണ,ബിജെപി വൈക്കം മണ്ഡലം പ്രസിഡന്റ് PRസുഭാഷ്, ബിജെപി വൈക്കം മണ്ഡലം സെക്രട്ടറി ബിജുമോൻ,വൈക്കം നഗരസഭാ കൗൺസിലർ ഗിരിജകുമാരി കെബി എന്നിവരെ പ്രതികളാക്കി വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.