വൈക്കം: വൈക്കം ബ്രഹ്മകുമാരീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാന്യാസവും വിശ്വശാന്തി സംഗമവും നടത്തി. ഭൂമി പൂജയും ശിലാന്യാസകർമ്മവും രാജയോഗിനി ബ്രഹ്മകുമാരി ബീന ബഹൻജി നിർവഹിച്ചു. വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി ഡി.നാരായണൻ നമ്പൂതിരി ശിവ പതാക ഉയർത്തി. തുടർന്ന് വൈക്കം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന വിശ്വ ശാന്തി സംഗമം ഹൈക്കോടതി ജസ്റ്റീസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരി ബീന ബഹൻജി അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ രാധികശ്യാം, ബ്രഹ്മകുമാരി പങ്കജംബഹൻ ,ബി.കെ മിനി, എൻ. അനിൽ ബിശ്വാസ്, പിജി എം നായർ , ബി.കെ ശിവകുമാർ , നഗരസഭ കൗൺസിലർ മോഹനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements