തലയോലപ്പറമ്പ്: ബ്രഹ്മമംഗലം മേതൃക്കോവിൽ മഹാശിവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.തന്ത്രി മനയത്താറ്റുമന ആര്യൻ നമ്പൂ തിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. ക്ഷേത്രം ചെയർമാൻ പി.കെ.ദിനേശൻ, ജനറൽ കൺവീനർ എൻ.നാരായണൻ, കൺവീനർ പി.ശശിധരൻ, ട്രഷറർ പി.ജി.ശ്രീവത്സൻ, വർക്കിംഗ് ചെയർമാൻ എസ്.ജയപ്രകാശ്, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ന് വൈകുന്നേരം ഏഴിനും നാളെ വൈകുന്നേരം 7.30 നുംതിരുവാതിര. എട്ടിന് ഓട്ടൻതുള്ളൽ, 8.30ന് കഥകളി.എട്ടിന് രാവിലെ 11.30ന് ഉത്സവബലി ദർശനം. ഒൻപതിന് ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ. വൈകുന്നേരം ഏഴിന് കല്ലുകുത്താംകടവിൽ ആറാട്ട്.
Advertisements