വൈക്കത്ത് കാറ്റിലും മഴയിലും വൻ നാശം : നശിച്ചത് കൃഷിക്കളം കൃഷിക്കൂട്ടത്തിന്റെ നേഴ്സറി

വൈക്കം:കൃഷിക്കളം കൃഷിക്കൂട്ടത്തിന്റെ നഴ്സറിക്ക് മഴയിലും കാറ്റിലും വൻനാശനഷ്ടം. വൈക്കം നഗരസഭ കൃഷിഭവന്റെ കീഴിലുള്ള കൃഷിക്കൂട്ടമായ കൃഷിക്കളം കൃഷിക്കൂട്ടത്തിന്റെ നാല് മഴമറകളാണ് നശിച്ചത്. ജൂൺ അഞ്ചിന് വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയിരുന്ന 40,000 പച്ചക്കറി തൈകളുൾപ്പെടെ നശിച്ചു.തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനാവശ്യമായ 400 മീറ്റർസ്‌ക്വയർ മഴമറകളാണ് നശിച്ചതെന്ന് കൃഷിക്കളം കൃഷിക്കൂട്ടത്തിന്റെ സെക്രട്ടറിസിജി പറഞ്ഞു.

Advertisements

Hot Topics

Related Articles