വൈക്കം:
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന
വടക്കുപുറത്തു പാട്ടിനെക്കുറിച്ചുള്ള ഐതീഹ്യവും ചടങ്ങുകളും ഉൾകൊള്ളിച്ചു വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി ടി.ഡി.നാരായണൻ നമ്പൂതിരി രചിച്ച് ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദ് സംഗീതം നൽകിയ
ചെമ്പട്ടുചേല
ഭക്തിഗാനആൽബം പ്രകാശനം ചെയ്തു. ദേവാനന്ദുംവൈക്കം വിജയലക്ഷ്മിയും ചേർന്ന് വടക്കുപുറത്ത് പാട്ട് കമ്മറ്റി പ്രസിഡൻ്റ് അഡ്വ.എസ്. സുധീഷ് കുമാറിന് ആൽബം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്ര പിന്നണി ഗായകരായ ദേവാനന്ദും
വൈക്കം വിജയലക്ഷ്മിയും ചേർന്നാണ് ചെമ്പട്ടുചേലയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചായഗ്രാഹകൻ ഉമേഷ് ത്രീലീഫ് ,
വിൻസിവാസുദേവൻ, ലൈലരവീന്ദ്രൻ,ഗീത തങ്കം എന്നിവർ പങ്കെടുത്തു.
Advertisements