തലയോലപ്പറമ്പ് : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ലിറ്റിൽ പാലിയന്റോ ളജിസ്റ്റ്
ഇഷാൻ മേച്ചേരിയേ അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു പൊന്നാടയും മോമെന്റവും നൽകി ആദരിച്ചു. പ്രസിഡന്റ് എസ് ദിൻരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ. ശ്രീകാന്ത് സോമൻ, അഡ്വ. പ്രകാശൻ ചക്കാല, പ്രസാദ് എ.പി, സന്തോഷ് മൂഴിക്കാരോട്ട്, അഞ്ജന സഞ്ജീവ്,…. സന്തോഷ്‌മൂഴിക്കരോട്ട്, എന്നിവർ സംസാരിച്ചു.
ദിനോസറുകൾ, പുരാതന സമുദ്രജീവികൾ, മറ്റ് പുരാതന മൃഗങ്ങൾ എന്നിവയുൾപ്പെടെ നാനൂറിലധികം ചരിത്രാതീത ജീവികളുടെ ആവാസ വ്യവസ്ഥകൾ, കാലഘട്ടങ്ങൾ, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ അറിവ് ഇഷാനുണ്ട്.
സസ്യഭുക്കുകൾ, മാംസഭോജികൾ, അല്ലെങ്കിൽ സർവഭോജികൾ അവയുടെ ഭക്ഷണശീലങ്ങളെക്കുറിച്ചും പല്ലുകളുടെ ഘടന, നഖങ്ങൾ, ശരീര പൊരുത്തപ്പെടുത്തലുകൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ ശാരീരിക സവിശേഷതകളെക്കുറിച്ചും ഇഷാന് ധാരണയുണ്ട്. ഏത് ദിനോസറിനെയും ഓർമ്മയിൽ നിന്ന് കൃത്യതയോടെ വരയ്ക്കാനും ഇഷാന് സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്രകാരം നിശ്ചിത സമയത്തിനകം ചരിത്രാതീത കാലത്തെ ജീവികളെ കൃത്യതയോടെ വരച്ച് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന രീതിയിലാണ് ഇഷാൻ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
ബ്രഹ്മമംഗലം എച്ച് എസ് എസ് & വി എച്ച് എസ് എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്