വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 22-ാമത് ചാർട്ടർ ദിനം ആഘോഷിച്ചു. ക്ലബ്ബ് ഹാളിൽ പ്രസിഡൻ്റ് ജോയിമാത്യുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്ടർ ജിത്തുസെബാസ്റ്റ്യൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. രോഗദുരിതമനുഭവിക്കുന്നവർക്കും നിർധനർക്കും കൈത്താങ്ങാകാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന
വൈക്കം ടൗൺ റോട്ടറി ക്ലബ് മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് ജിത്തു സെബാസ്റ്റ്യൻ ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.യോഗത്തിൽ ചാർട്ടർ അംഗങ്ങളെയും മുൻപ്രസിഡൻ്റുമാരേയും ആദരിച്ചു. വിൻസൻ്റ്കളത്തറ,ഡി. നാരായണൻനായർ, എൻ.കെ.സെബാസ്റ്റ്യൻ, കെ.എസ്.വിനോദ്,ഡോ. ജി.മനോജ്, ഭാഗ്യലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിനു ശേഷം വിവിധ കലാപരിപാടികൾ നടന്നു.
Advertisements