ടാസ്ക് ഉല്ലല , 27 ആം വാർഷികത്തിന് തുടക്കമായി : കെ ഷംസുദീൻ പതാക ഉയർത്തി

തലയാഴം:ടാസ്ക് ഉല്ലല യുടെ 27-ാമത് വാർഷികാഘോഷത്തിനു തുടക്കമായി.

Advertisements

ടാസ്ക് ട്രഷറർ കെ.ഷംസുദ്ദീൻ പതാക ഉയർത്തിയതോടെയാണ് വാർഷികാഘോഷ പരിപാടികൾ തുടങ്ങിയത്.ക്ലബ് പ്രസിഡൻ്റ് അഡ്വ. കെ.കെ. രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഒ.എസ്.സുധീർ, ട്രഷറർ കെ. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബിലെ അംഗങ്ങൾക്ക് ഓണത്തിന് ഒരു മുറം പച്ചക്കറി ലഭിക്കാനായി അടുക്കള തോട്ടമൊരുക്കാൻ ജൈവ കൃഷി പ്രചാരകനായ മക്കൻ ചെല്ലപ്പൻ സൗജന്യമായി പച്ചക്കറി തൈകൾ നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ക്ലബ് പ്രസിഡൻ്റ് അഡ്വ. കെ.കെ.രഞ്ജിത്ത് നിർവഹിച്ചു. തുടർന്ന് പച്ചക്കറി കൃഷിരീതികളെക്കുറിച്ച് മക്കൻചെല്ലപ്പൻ ക്ലാസ് നയിച്ചു. ശനിയാഴ്ച രാവിലെ 10ന് നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഇ.വി. ബിനോയി വിഷയാവതരണം നടത്തി. വൈകുന്നേരം നാലിന് ഫയർ ആൻ്റ് സേഫ്റ്റി ബോധവത്കരണ ക്ലാസ് നടന്നു.

Hot Topics

Related Articles