വൈക്കം: അർബ്ബൻ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ എസ് എസും ചേർന്നുള്ള സഹകരണജനാധിപത്യമുന്നണി മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം നിലനിർത്തി.
മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാലങ്ങളായി കോൺഗ്രസ് – എൻ എസ് എസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരണം നടത്തുന്നത്. ബാങ്കിനെ ഇനിയും കൂടുതൽ ഉയർച്ചയിലേക്ക് നയിക്കും എന്ന് സഹകരണ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ചു ജയിച്ചവർ അറിയിച്ചു.
ബി. അനിൽകുമാർ, പി.ഡി. ഉണ്ണി, എസ്. ജയ പ്രകാശ്, എൻ.സി.തോമസ്, മനോഹരൻ നായർ, ഷഡാനനൻ നായർ, എം.കെ. ഷിബു, ശ്രീലേഖ സത്യൻ, ഷേർലിജയ പ്രകാശ്, അഡ്വ. എ.സനീഷ് കുമാർ, കുമാർ വി.എസ്, രാജഗോപാൽ , ജയകുമാർ എം , പ്രിയ ഗിരീഷ്, ബി.ജയകുമാർ, എന്നിവരാണ് സ്ഥാനാർത്ഥികളായി മത്സരിച്ചു ജെയിച്ചത്. വിജയിച്ച സ്ഥാനാർത്ഥികൾക്ക് തോരാമഴയത്തും വമ്പൻ സ്വീകരണം നൽകി. പ്രവർത്തകർ വൈക്കം ടൗണിൽ ആഹ്ളാദപ്രകടനം നടത്തി.