തലയോലപറമ്പ്: ബ്രഹ്മമംഗലം ഏനാദി പുഷ്പമംഗലത്ത് അഭിലാഷിന്റ വീട്ടിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച വെസ്റ്റ് ബംഗാൾ സ്വദേശി അറസ്റ്റിൽ. ഒരുമാസം മുമ്പ് വെസ്റ്റ് ബംഗാളിൽ നിന്നും വന്ന് അരയങ്കാവ് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു മൈക്കാട് പണിക്ക് പോയിരുന്ന വെസ്റ്റ് ബംഗാൾ നാദിയ ജില്ല സ്വദേശി മുഫർജൽ മൊണ്ടേലാ (30)ണ് അറസ്റ്റിലായത് . അഭിലാഷിന്റ വീടിന്റ പണിക്കു വന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളായിരുന്നു ഇയാൾ.
ഇരു നിലകളിലുള്ള വീടിന്റ മുകളിലെ നിലയിൽ അലമാരയിലായിരുന്നു 23 പവൻആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിൽ 12 പവൻ മുഫർജൽ കൈക്കലാക്കിയ ശേഷം രണ്ടു ദിവസം പണിക്ക് വന്നില്ല. അഭിലാഷിന്റ വീടിന്റ പണിയുടെ ചുമതലയുള്ള കരാറുകാരന്റ പക്കലുള്ള തന്റെ തിരിച്ചറിയൽ രേഖകൾ തരണമെന്നും അത്യാവശ്യമായി നാട്ടിൽ പോകേണ്ടതുണ്ടെന്നും ഇയാൾ കരാറുകാരനോടു പറഞ്ഞു. സംശയം തോന്നിയ കരാറുകാരൻ ഇക്കാര്യം വീട്ടുടമയായ അഭിലാഷിനോടു പറയുകയും അഭിലാഷ് വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ താമസ സ്ഥലത്തു നിന്നു സ്വർണാഭരണം കണ്ടെടുത്തതിനെ തുടർന്ന് മുഫർജലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
എസ് ഐ മാരായ പി എസ് സുധീരൻ , ടി.ആർദീപു , ദീപ ചന്ദ്ര സീനിയർ സിവിൽ പോലീസ് ഓഫീസർ പി. പ്രിയ തുടങ്ങിയവരുെടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.