വൈക്കം: മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രാതൽ കഴിക്കുന്നത് ആയിരങ്ങൾ. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ നിന്നും ദിവസവും പ്രാതൽ കഴിക്കുന്നത്. വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി മൂന്നാം ദിവസം എട്ടു കൈകളുള്ള ഭദ്രകാളിയുടെ രൂപമാണ് കളത്തിൽ വരച്ചത്. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയും, വൈകിട്ട് മൂന്നര മുതൽ രാത്രി 11.30 വരെയുമാണ് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ കളത്തിൽ ഭക്തർക്ക് ദർശനം ഉള്ളത്.
വൈകിട്ട് അഞ്ചു മണി മുതൽ ക്ഷേത്രത്തിൽ താലപ്പൊലി വരവ് നടന്നു. നിരവധി ഭക്തരാണ് പൂത്താലം അടക്കമുള്ള താലപ്പൊലികൾ ഏന്തി ക്ഷേത്രത്തിലേയ്ക്ക് എത്തിയത്. വൈകിട്ട് അഞ്ചു മണി മുതൽ ക്ഷേത്രത്തിലേയ്ക്ക് താലപ്പൊലികൾ എത്തി. വൈകിട്ട് ആറു മണിയ്ക്ക് ശേഷം ക്ഷേത്രത്തിൽ തയ്യാറാക്കിയ കളത്തിൽ തിരി ഉഴിച്ചിൽ നടത്തി. വൈകിട്ട് ഏഴു മണിയ്ക്ക് കൊച്ചാലും ചുവട്ടിലേയ്ക്ക് പുറപ്പാട് നടന്നു. തുടർന്ന് രാത്രിയിൽ കളംപൂജയും, കളം പാട്ടും, 11 മണിയ്ക്ക് കളംമായ്ക്കലോടും ചടങ്ങുകൾക്ക് സമാപനമായി.