വൈക്കത്ത് റോഡിൽ ഡീസൽ വീണു; ഡീസലിൽ തെന്നി മറിഞ്ഞ ബൈക്കിൽ നിന്ന് വീണ് യാത്രക്കാർക്ക് പരിക്കേറ്റു

വൈക്കം:റോഡിൽ വീണ ഡീസലിൽ തെന്നി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. അരയൻകാവ് സ്വദേശികളായ വിഷ്ണു (28), രാജേഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപറമ്പ്  വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ലോറിയിൽ നിന്നും ചോർന്നു  വീണ ഡീസലിൽ തെന്നി നിരവധി ഇരുചക്രവാഹനങ്ങളാണ് റോഡിൽ മറിഞ്ഞ് വീണത്.

Advertisements

തലയോലപ്പറമ്പ്  പഞ്ചായത്ത് അംഗം നിസാർ അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തിയിൽ നിന്നും സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ടി.എം. അലക്സ് ഫയർ റെസ്ക്യൂ ഓഫീസർ ജോബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന യൂണിറ്റെത്തി ഏറെ നേരം ശ്രമിച്ചതിനെ തുടർന്നാണ് ഡീസൽ കഴുകി കളഞ്ഞത്. പിന്നീട്റോഡിൽ അറക്കപ്പൊടി വിതറി. എണ്ണ റോഡിൽ വീണതിനെ തുടർന്ന് തലപ്പാറ- എറണാകുളം റോഡിൽ 30 മിനിട്ടോളം ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

Hot Topics

Related Articles