വൈക്കം : സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽരണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. ചെമ്പ് കാട്ടിക്കുന്ന് ചാലുതറ വീട്ടിൽ കുസുമൻ മകൻ അനന്തു ( 24), വടക്കേമുറി ഇത്തിപ്പുഴ തൂമ്പുങ്കൽ വീട്ടിൽ സന്തോഷ് മകൻ അഖിൽ സന്തോഷ് (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം കുലശേഖരമംഗലം മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിംഗ് സെറ്റിന്റെ മുൻവശം വച്ച് സിനിമാ മേക്കപ്പ് ആർട്ടിസ്റ്റായ മിഥുന്‍ജിത്തിനെ ആക്രമിച്ച കേസിലാണ് രണ്ട് പ്രതികളെ കൂടി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം പിടികൂടിയത്.
ഇവര്‍ കൈയ്യിലിരുന്ന കമ്പിവടി ,ഇടിക്കട്ട ,പട്ടികകഷണം,ഹെൽമെറ്റ് എന്നിവകൊണ്ട് മിഥുന്‍ജിത്തിനെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയും ഇവരില്‍ ഒരാളായ ധനുഷ് ഡാര്‍വിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശകതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. വൈക്കം ഡി.വൈ.എസ്..പി എ.ജെ തോമസ്. , തലയോലപ്പറമ്പ് എസ്സ്.എച്ച്.ഓ, കെ.എസ്സ്. ജയൻ എസ്.ഐ. മാരായ ദീപു ടി.ആർ, സിവി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജിമോൻ, സിനാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.